അന്തർദേശീയം

കോവിഡ് -19 ; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ നെഗറ്റീവ്

കൊറോണ വൈറസിനെതിരെയുള്ള സ്ക്രീൻ ടെസ്റ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ വൈറസ് ഫലം നെഗറ്റീവ് ആയതായി അധികൃതർ അറിയിച്ചു. അതേസമയം, പ്രസിഡന്റുമായും മറ്റ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലർത്തുന്ന എല്ലാവരുടെയും താപനില വൈറ്റ് ഹൗസ്സ് പരിശോധിക്കാൻ തുടങ്ങി.

പരിശോധനയ്ക്ക് മുമ്പ്, തനിക്ക് രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും തന്റെ സ്വകാര്യ ഡോക്ടർ തന്നോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരിൽ നിന്ന് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ശേഷമാണ് സ്ക്രീൻ ടെസ്റ്റ് ചെയ്യാൻ ട്രംപ് തീരുമാനിച്ചത്.

error: Content is protected !!