fbpx
അന്തർദേശീയം

ടോം ഹാങ്ക്‌സ് മുതല്‍ ഹഡ്സൺ ഒഡോയി വരെ ; കോറോണയുടെ പിടിയിൽ പെട്ട് താരങ്ങളും

സാധാരണക്കാർ മാത്രമല്ല ദിനംപ്രതി നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് കൊറോണ ബാധിതരാവുന്നത്. പ്രശസ്ത നടനും ഓസ്‌കര്‍ ജേതാവുമായ ടോം ഹാങ്ക്‌സിന് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ സ്ഥിരീകരിച്ച കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത് . ഭാര്യ റീത്താ വില്‍സണും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഓസ്‌ട്രേലിയയിൽ ഐസൊലേഷനിലാണ് .ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ കായിക താരം കാലം ഹഡ്‌സന്‍ ഒഡോയിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കൊറോണ രോഗ ലക്ഷണങ്ങളുണ്ട്. ഇവര്‍ 14 ദിവസം ഐസൊലേഷനില്‍ തുടരും.

error: Content is protected !!