fbpx
അന്തർദേശീയം

കൊറോണ വൈറസ്‌ : ഷെയ്ഖ് സായിദ് പീസ് ഫോറം ഓൺലൈൻ ബോധവൽക്കരണ കാമ്പയിൻ ശ്രദ്ധേമാകുന്നു

അബുദാബി : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിൻ്റെ ആശങ്ക അകറ്റുന്നതിനും ജാഗ്രതക്കും ഓൺലൈൻ ബോധവൽക്കരണ കാമ്പയിൻ ശ്രദ്ധേമാകുന്നു. ഷൈഖ് സായിദ് പീസ് ഫോറമാണ് ഈ നൂതന ക്യാംപയിന് നേതൃത്വം നൽകുന്നത്. ഫേസ്ബുക്ക് പ്രൊഫൈൽ പിക് മാറ്റികൊണ്ടാണ് കൊറോണ സന്ദേശം കൈമാറുന്നത് . മഹാ ഭൂരിപക്ഷം ജനങ്ങളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മീഡിയ എന്നനിലയിലും ഫോകസ് പോയന്റുമായ ഫേസ്ബുക്ക് പ്രൊഫൈലുമായതിനാൽ ലോകത്ത് എല്ലാ കോണിലേക്കും ബോധവൽക്കരണ സന്ദേശമെത്തിക്കാൻ സാധിക്കുമെന്നതിനാലാണ് ഈ ഓൺലൈൻ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ഇതിന് നേതൃത്വം നൽകുന്ന image1 മാർക്കറ്റിംഗ് കമ്പനി events ഡയറക്ടർ മുനീർ മുഹിയുദ്ധീൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മത വൈജ്ഞാനിക സാംസ്കാരിക കലാലയമായ കോഴിക്കോട് കാരന്തൂർ മർകസിന്റെ കീഴിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഷൈഖ് അബുബക്കർ അഹമ്മദിന്റെ നേതൃത്വത്തിൽ 2016ൽ യു.ഏ.ഇ സ്ഥാപക പ്രസിഡന്റ്ഷൈഖ് സായിദിന്റെ ഓർമ്മ നിലനിർത്താൻ സ്ഥാപിതമായ ഷൈഖ് സായിദ് പീസ് ഫോറം വ്യത്യസ്ഥ തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നതായി ഇവർ പറഞ്ഞു.

error: Content is protected !!