fbpx
അന്തർദേശീയം ഇന്ത്യ കേരളം

ഇറാനിയൻ കപ്പലിൽ പുറംകടലിൽ കുടുങ്ങിക്കിടന്നിരുന്ന 3 മലയാളികൾ ഇന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നു.

ഇറാനിയൻ കപ്പലിൽ നിന്ന് ഷാർജയിൽ എത്തുകയും തുടർന്ന് ഉടൻ വിസ കിട്ടി ക്രൂ ചേഞ്ചിന്റെ ഭാഗമായി നാട്ടിലേക്ക് പോകാൻ അവസരം കിട്ടിയ 3 മലയാളികൾ ഇന്ന് വെളുപ്പിന് നെടുമ്പാശ്ശേരി എ യർപോർട്ടിൽ എത്തിച്ചേർന്നു.
ഇവരെ ആലുവയിൽ മെഡിക്കൽ പരിശോധനക്ക് കൊണ്ട് പോയി. മറ്റു വിദേശികളും ഇവർ വന്ന വിമാനത്തിൽ ഉണ്ടായിരിന്നു. അതിലാർക്കും തന്നെ ശരീര ഊഷ്മാവിന് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇവരെയെല്ലാവരേയും മറ്റെവിടെയും ഇറക്കാതെ സ്വന്തം വീടുകളിൽ എത്തിച്ചു 14 നിരീക്ഷണത്തിൽ തുടരാൻ വേണ്ടി അനുവദിക്കും.
തിരുവനന്തപുരത്തുള്ള ഷിബു ഷാഫിയെ വീട്ടിലെത്തിക്കാൻ വിമാനത്താവള അധികൃതർ തന്നെ ഏർപ്പാടുകൾ ചെയ്തു വരികയാണെന്നും അധികൃതർ ദുബായ് വാർത്തയോട് പറഞ്ഞു

error: Content is protected !!