ദുബായ്

കൊറോണ വൈറസ് മുൻകരുതൽ : ശിഷ നിരോധനം ലംഘിച്ചതിന് ദുബായിൽ 9 കഫേകൾ അടപ്പിച്ചു

അടുത്ത രണ്ടാഴ്ചത്തേക്ക് ഷീശ സൗകര്യങ്ങൾ നൽകുന്നത് ഒഴിവാക്കാൻ ദുബായ് ഇക്കണോമി 2020 മാർച്ച് 12 ന് എമിറേറ്റിലെ എല്ലാ ലൈസൻസുള്ള ഷീശ കഫേകൾക്കും നിർദ്ദേശം നൽകിയിരുന്നു. ദുബായ് മറീന, അൽ മുറാർ, ഇന്റർനാഷണൽ സിറ്റി, അൽ മുത്തീന എന്നിവിടങ്ങളിൽ ദുബായ് എക്കണോമി, ദുബായ് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ദുബൈ ഇക്കണോമി, ദുബായ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്പെക്ടർമാർ എമിറേറ്റിലെ കഫേകളിലുടനീളം ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നുണ്ട്.

600 54 5555 എന്ന ഹോട്ട്‌ലൈനിൽ വിളിക്കുകയോ ഉപഭോക്തൃ അവകാശ വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ‘ദുബായ് കൺസ്യൂമർ’ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ നിർദ്ദേശത്തിന്റെ ഏതെങ്കിലും ലംഘനം റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് എക്കണോമി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!