ദുബായ്

ദുബായിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ദുബായ്: കളിച്ചുകൊണ്ടിരിക്കെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ നാട്ടിക മംഗലത്ത് വീട്ടിൽ ഷാനവാസ് – ഷക്കീല ദമ്പതികളുടെ മകൻ അഹ്മദ്‌ സിയാദ് (18) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ അടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. അവർ ഓൺ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഹ്മദ്.

error: Content is protected !!