ഇന്ത്യ കേരളം ദുബായ്

മാർച്ച് 18ന് എമിറേറ്റ്‌സ് EK 0532 വിമാനത്തിൽ ദുബായിൽ നിന്ന് കൊച്ചിയിൽ എത്തിയവർ 14 ദിവസം നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശം

മാർച്ച് 18ന് രാവിലെ 2.30 ന് ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ എമിറേറ്റ്‌സ് EK 0532 നമ്പർ വിമാനത്തിലെ യാത്രക്കാർ 14 ദിവസം നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശം. രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ കണ്ട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാനും നിർദേശമുണ്ട്.

പാലക്കാട് ജില്ലയിൽ ഇന്നലെ കൊവിഡ്19 രോഗം സ്ഥിരീകരിച്ചയാൾ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ്. എന്നാൽ ഇയാൾ രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിലെത്തിയിട്ടില്ല. മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്‌സിന്റെ EK0532 നമ്പർ വിമാനത്തിലാണ് ദുബായിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ ഇയാൾ എത്തിയത്. ഇയാളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വിമാനത്താവളത്തിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ല.

error: Content is protected !!