ആരോഗ്യം ദുബായ്

കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളിൽ നിങ്ങൾക്കും വളണ്ടിയർ ആകാം

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങളിൽ പ്രവാസികൾക്കും വളണ്ടിയർമാരായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിയും ചില സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വളണ്ടിയർമാരായി പ്രവർത്തിക്കാനുള്ള രെജിസ്ട്രേഷൻ ഫോം ആരംഭിച്ചത്. താഴെ പറയുന്ന രെജിസ്ട്രേഷൻ ഫോമിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. ആവശ്യമുള്ളപ്പോൾ ദുബായ് ഹെൽത്ത് അതോറിറ്റി അത്തരത്തിൽ താല്പര്യമുള്ള വളണ്ടിയർമാരെ സേവനത്തിനായി വിളിക്കുന്നതാണ്. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടായത്.

error: Content is protected !!