ദുബായ്

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ വിമാനമില്ല : ഹൃദയാഘാതം മൂലം മരണമടഞ്ഞ അബ്ദുൽ കരീമിന് ദുബായിൽ അന്ത്യ വിശ്രമം

ദുബായ് : ഒരു പതിറ്റാണ്ടോളം ജീവിച്ചുതീർത്ത അതേ മണ്ണിൽ അബ്​ദുൽ കരീമിന്​ അന്ത്യവിശ്രമം. കഴിഞ്ഞ ദിവസം നിര്യാതനായ പാലക്കാട്​ ചങ്ങരംകുളം മാരായംകുന്ന് പാറപ്പുറത്ത്​ താമസിക്കുന്ന വെള്ളൂർ വളപ്പിൽ ബാവക്കയുടെ (അലി) മകൻ അബ്​ദുൽ കരീമിനെ (55) യു.എ.ഇയിൽ തന്നെ ഖബറടക്കും.

കോവിഡ്​ ബാധയെ തുടർന്ന്​ ഇന്ത്യയിൽ വിദേശ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയതോടെയാണ്​ നാട്ടിലേക്ക്​ മൃതദേഹം എത്തിക്കാൻ കഴിയാതെ വന്നത്​. ഇതോടെ യു.എ.ഇയിൽ തന്നെ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു.ജബൽ അലിയിലെ മദീന ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന കരീം.ഹൃദയാഘാതം മൂലമാണ്​ മരിച്ചത്​..

 

error: Content is protected !!