ഇന്ത്യ കേരളം

ഇന്ത്യയിൽ ജനത കർഫ്യൂ പുരോഗമിക്കുന്നു ; ജനങ്ങൾ സഹകരിക്കുന്നു

കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജനത കർഫ്യൂ പുരോഗമിക്കുന്നു. രാവിലെ ഏഴു മുതൽ ഒമ്പതുവരെയാണ് ജനത കർഫ്യൂ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിവിധ പ്രതിപക്ഷ പാർട്ടികളും ജനത കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ജനതാ കര്‍ഫ്യൂവിനോട് രാജ്യത്താകമാനം മികച്ച രീതിയിലാണ് ആളുകള്‍ പ്രതികരിച്ചിട്ടുള്ളത്.കേരളത്തിലടക്കം കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയാണ്.

വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമനമന്ത്രി ജനതാ കർഫ്യൂന് ആഹ്വാനം നൽകിയത്.

error: Content is protected !!