അബൂദാബി

യു എ ഇ യിൽ ഇന്നലെ തുടങ്ങിയ മഴ ഇന്ന് രാവിലെയും തുടരുന്നു.

യു എ ഇ യിൽ ഇന്നലെ രാത്രി മിതമായതും ശക്തമായതും ആയ മഴ ലഭിച്ചു. പലയിടങ്ങളിലും ഇടി മിന്നലും ഉണ്ടായി.ഇന്ന് രാവിലെയും ചില പ്രദേശങ്ങളിൽ മഴ തുടരുകയാണ്.ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടായി.ഇതനുസരിച്ചു അന്തരീക്ഷ ഊഷ്മാവ് താഴ്ന്നിട്ടുണ്ട്. ജബൽ ജെയ്‌സിൽ 13 ഡിഗ്രി സെൽഷ്യസിൽ താഴെ ആയി ഊഷ്മാവ് വന്നിട്ടുണ്ട്. യാത്രക്കാർ ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട് .

error: Content is protected !!