അന്തർദേശീയം ഇന്ത്യ കേരളം

കോവിഡിനിടയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ ജനത 5 മണിയാകാൻ കാത്തിരിക്കുന്നു.

പ്രാധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചതു പോലെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിൽ രോഗികൾക്കും രോഗമില്ലാത്തവർക്കും ഇടയിൽ നിന്ന് കൊണ്ട് ആരോഗ്യ സന്നദ്ധ പ്രവർത്തനം നടത്തുന്ന നിരവധി ജീവനക്കാരെയും പ്രവർത്തകരെയും അനുമോദിക്കാനും ഐക്യദാർഢ്യം അർപ്പിക്കാനും ആയി വൈകുന്നേരം 5 മണിക്ക് ഇന്ത്യൻ ജനത ഒന്നാകെ അവരെ കൈയടിച്ചു അഭിനന്ദിക്കുകയാണ്. അതിനുള്ള സമയമെത്താൻ വേണ്ടി ജനത കാത്തിരിക്കുന്നു എന്ന സന്ദേശമാണ് രാജ്യത്തു നിന്നും പുറത്തു പോയ്കൊണ്ടിരിക്കുന്നത്.ഓരോരുത്തരും അവരവരുടെ വീടിന് പുറത്തു വന്നു ,അത് ബാൽക്കണി ആയാലും വാതിലിന്റെ പുറത്തായിരിന്നാലും വന്നു നിന്ന് കൊണ്ട് കയ്യടിച്ചു
സന്നദ്ധ പ്രവർത്തകരെ അഭിനന്ദിക്കുകയാണ്. ചെയ്യേണ്ടത്. വീട്ടിലെ ബെൽ അമർത്തിയും ഏതെങ്കിലും സന്തോഷപ്രദമുള്ള ശബ്ദം ഉണ്ടാക്കിയും ഇത്തരം ജീവനക്കാരെ അഭിനന്ദിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും പ്രാധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിട്ടുണ്ട്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ജനത കർഫ്യു ആവേശകരമായി തന്നെ അനുസരണയോടെ മുന്നോട്ട് പോകുകയാണ്.

error: Content is protected !!