fbpx
അബൂദാബി

സ്വകാര്യ ബീച്ചുകൾ അടക്കം വിവിധ ജനഹിത കേന്ദ്രങ്ങൾക്ക് യുഎഇയിൽ ഇന്ന് മുതൽ വിലക്ക്.

പൊതു, സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ് പൂളുകൾ , പൊതു പാർക്കുകൾ, ഫിറ്റ്നസ് സെന്ററുകൾ, സിനിമാശാലകൾ എന്നിവക്ക് യുഎഇ ഇന്ന് മുതൽ വിലക്കേർപ്പെടുത്തി.

മാർച്ച് 22 ഞായറാഴ്ച മുതൽ 15 ദിവസത്തേക്ക് ആണ് വിലക്കേർപ്പെടുത്തിയത്.

റെസ്റ്റോറന്റുകൾ, കഫേകൾ, എഫ് & ബി ഔ ട്ട്‌ലെറ്റുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിധത്തിലുള്ള ചില തീരുമാനങ്ങൾ നേരത്തെ തന്നെ അധികൃതർ എടുത്തിരുന്നു.. ഹോം ഡെലിവറി സർവീസ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്

error: Content is protected !!