fbpx
അന്തർദേശീയം ദുബായ്

ബുധനാഴ്ച മുതൽ എമിറേറ്റ്സ് എല്ലാ യാത്രാ വിമാനസർവീസുകളും താൽക്കാലികമായി നിർത്തുന്നു

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ദുബായിൽ നിന്ന് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കുള്ള  എല്ലാ യാത്രാ വിമാനങ്ങളും  ബുധനാഴ്ച മുതൽ നിർത്തിവയ്ക്കുമെന്ന് എമിറേറ്റ്സ്.

ഇന്ന് എമിറേറ്റ്സിന്റെ സി ഇ ഒ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്

ലോകം മുഴുവൻ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോൾ ഓരോ മേഖലയും കോറന്റൈന് വിധേയമാകുമ്പോൾ അതിനനുസരിച്ചുള്ള തീരുമാനമാണ് എമിറേറ്സ് കൈക്കൊണ്ടിരിക്കുന്നത് .വീതിയും അളവും കണക്കിലെടുക്കുമ്പോൾ ഇത് അഭൂതപൂർവമായ പ്രതിസന്ധി സാഹചര്യമാണ് ഉള്ളത് . രാജ്യങ്ങളുടെ അതിർത്തികൾ വീണ്ടും തുറക്കുകയും യാത്രാ ആത്മവിശ്വാസം മടങ്ങി വരികയും ചെയ്യുന്നതുവരെ പാസഞ്ചർ സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സി ഇ ഒ അറിയിച്ചു

error: Content is protected !!