അബൂദാബി

യു എ ഇയിലെ ലുലു സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും പതിവ് പോലെ പ്രവർത്തിക്കും ; ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ

യു‌എഇയിലെ  ലുലുവിന്റെ എല്ലാ ശാഖകളും  (സൂപ്പർമാർക്കറ്റുകളൂം ഹൈപ്പർമാർക്കറ്റുകളും ) എല്ലാ ദിവസവും രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ പതിവുപോലെ പ്രവർത്തിക്കുമെന്ന് പ്രമുഖ സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റ് ശൃംഖലയുമായ ലുലു ഗ്രൂപ്പ് സ്ഥിരീകരിച്ചു. അധികാരികളുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ വി നന്ദകുമാർ അറിയിച്ചു

വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മേന്റുകളുമായിട്ടും ലോജിസ്റ്റിക്സ് പാർട്ടണർമാരുമായും സപ്ലൈയേഴ്‌സുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ട് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.യു‌എഇയിലുടനീളമുള്ള വെയർ‌ഹൗസുകളിൽ എല്ലാ വിധ അവശ്യസാധനങ്ങളും ദീർഘ കാലത്തേക്ക് തങ്ങൾ സംഭരിച്ചു വെച്ചിട്ടുണ്ടെന്നും മാത്രമല്ല ഇതിൽ ഉത്കണ്ഠയോ പരിഭ്രാന്തിയോ ഉണ്ടാവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

error: Content is protected !!