fbpx
ഷാർജ

കൊറോണ വൈറസ് ; ഷാർജ പോലീസ് പട്രോൾ വാഹനങ്ങളിലൂടെ ജാഗ്രത അനൗൺസ്‌മെന്റ് നൽകുന്നു.

ഇന്ന് രാവിലെ ഷാർജ പോലീസ് ഷാർജയുടെ വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ പട്രോൾ വാഹനങ്ങളിലൂടെ പ്രത്യേകിച്ചുള്ള ഓഡിയോ മെസ്സേജുകൾ കൊറോണ രോഗബാധക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തി.

അതിൽ പറയുന്നത് ഇങ്ങനെ ; നിങ്ങൾ സമൂഹത്തിന്റെ ഭാഗമാണ് നിങ്ങൾ ആരോഗ്യം ഉള്ളവരായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളെ അപകടത്തിലാക്കുന്ന ഒരു സമീപനവും സ്വീകരിക്കരുത്. അതുകൊണ്ട് വീടിനുള്ളിൽ തന്നെ പരമാവധി കഴിയുക. അത്രയും അത്യാവശ്യം ഇല്ലെങ്കിൽ നിങ്ങൾ വീട്ടിലിരിക്കുന്നതാണ് അഭികാമ്യം. എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ഈ ഓഡിയോ അനൗൺസ്‌മെന്റിൽ ഉൾപെടുത്തിയിരിക്കുന്നത്.

error: Content is protected !!