അബൂദാബി

അബുദാബിയിൽ വാടക സംബന്ധമായ കേസുകളിലെ കുടിയൊഴിപ്പിക്കൽ നടപടികൾ 2 മാസത്തേക്ക് നിർത്തിവെക്കാൻ നിർദ്ദേശം

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരം ഇന്ന് മുതൽ അബുദാബി ജുഡീഷ്യൽ വകുപ്പ് ആളുകളുടെ കെട്ടിട വാടക സംബന്ധമായ കേസുകളിലെ കുടിയൊഴിപ്പിക്കൽ നടപടികൾ 2 മാസത്തേക്ക് നിർത്തിവെക്കാൻ തീരുമാനമായി.

വാടകയുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങളിൽ ജയിൽ ശിക്ഷ , ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക, സ്വത്ത് പിടിച്ചെടുക്കുക മറ്റു റിക്കവറി നടപടിക്രമങ്ങൾ തുടങ്ങിവയാണ് 2 മാസത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്

സമൂഹത്തിലെ അംഗങ്ങളെ പിന്തുണയ്ക്കാനും നിലവിലെ സാഹചര്യങ്ങളിൽ അവരുടെ ഭാരം കുറയ്ക്കാനുമുള്ള യുഎഇ സർക്കാരിന്റെ താൽപ്പര്യത്തിന് അനുസൃതമായാണ് ഈ നീക്കം.

error: Content is protected !!