fbpx
അബൂദാബി ഇന്ത്യ കേരളം

ഫ്രഷ് ഫ്രൂട്സും വെജിറ്റബിൾസും യു എ ഇ യിലേക്ക് കൊണ്ട് വരാൻ ലുലു കൂടുതൽ ഫ്ലൈറ്റുകൾ ചാർട്ടേർഡ് ചെയ്യുന്നു

ലുലു ചാർട്ടേർഡ് ചെയ്യുന്ന പ്രത്യേക ഫ്ലൈറ്റുകളിൽ ഇന്ത്യയിൽ നിന്ന് ഫ്രൂട്സും വെജിറ്റബിൾസും യു എ ഇ യിലേക്ക് കൊണ്ട് വരികയാണ്. 18 ടൺ പഴങ്ങളും പച്ചക്കറികളും വഹിക്കുന്ന ആദ്യത്തെ ചാർട്ടർ കാർഗോ വിമാനം ഇന്ന് വൈകുന്നേരം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു ഇന്ന് രാത്രി ദുബായിൽ എത്തുന്ന രീതിയിലാണ് ചാർട്ടേർഡ് ചെയ്തിരിക്കുന്നത്.

രണ്ട് പ്രത്യേക കാർഗോ ഫ്ലൈറ്റുകൾ ഇത് പോലെ ചാർട്ടേർഡ് ചെയ്ത് ഡൽഹിയിൽ നിന്നും കൊച്ചിയിൽ നിന്നുമായി 35 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളുമായി ഉടൻ തന്നെ എത്തുന്നതാണ്. സ്പൈസ് ജെറ്റിൻറെ ചാർട്ടേർഡ് ഫ്ലൈറ്റുകളാണ് ലുലു ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

മറ്റ് ജി സി സി രാജ്യങ്ങലിലേക്കും ഇതുപോലെ ഇന്ത്യയിൽ നിന്നും പഴങ്ങളും പച്ചക്കറികൾ കൊണ്ട് പോകുന്നതിന് ചാർട്ടേർഡ് ഫ്ലൈറ്റുകളുടെ സൗകര്യം ഉപയോഗിക്കുമെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ വി. നന്ദകുമാർ അറിയിച്ചു.

 

error: Content is protected !!