ഇന്ത്യ കേരളം

കാസർകോട്ടെ രണ്ട് കൊവിഡ് ബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ നിർദേശം; ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നീക്കം

നിയന്ത്രണങ്ങൾ ലംഘിച്ച കാസർകോട്ടെ രണ്ട് കൊവിഡ് ബാധിതർക്കെതിരെ കടുത്ത നടപടിയെടുക്കാൻ നിർദേശം. ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ പെരുമാറിയ 2 പ്രവാസികൾക്കെതിരെയാണ് നടപടി. ഭാവിയിൽ വിദേശത്തേക്ക് പോകുന്നതടക്കം തടയാനും നിർദേശമുണ്ട്.

കാസർഗോഡാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11 മണിയോടുകൂടി അടഞ്ഞുകിടന്ന കടകൾ തുറന്നതോടെ പൊതുജനങ്ങൾ ലോക്ക് ഡൗൺ കണക്കിലെടുക്കാതെ റോഡിലിറങ്ങി. ഇത് നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

error: Content is protected !!