അന്തർദേശീയം ടെക്നോളജി സോഷ്യൽ മീഡിയ വൈറൽ

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് വേഗതയേറിയ പരിശോധനാ സംവിധാനവുമായി ജര്‍മന്‍ കമ്പനിയായ ബോഷ്

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് വേഗതയേറിയ പരിശോധനാ സംവിധാനവുമായി ജര്‍മന്‍ കമ്പനിയായ ബോഷ്.2.5 മണിക്കൂര്‍കൊണ്ട് സാമ്പിള്‍ പരിശോധിച്ച് ഫലമറിയാന്‍ കഴിയുന്ന പരിശോധനാരീതി (Vivalytic molecular diagnostics platform) വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെടുന്നു. ഇത് കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ വലിയ സഹായമാകുമെന്നും ബോഷ് വ്യക്തമാക്കുന്നു.
ബോഷിന്റെ വൈദ്യശാസ്ത്ര ഗവേഷണ വിഭാഗം വികസിപ്പിച്ച ഈ പരിശോധനാ സംവിധാനം ഇപ്പോള്‍ത്തന്നെ ആശുപത്രികളിലും ലാബുകളിലും ഉപയോഗിക്കുന്നുണ്ട്. ന്യൂമോണിയ, ഇന്‍ഫ്‌ളുവന്‍സ തുടങ്ങി പലവിധത്തിലുള്ള ബാക്ടീരിയ, വൈറസ് രോഗങ്ങള്‍ തിരിച്ചറിയാനാണ് ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഇത് കൊറോണ വൈറസിനെ തിരിച്ചറിയാനും ഉപയോഗിക്കാനാവുംവിധം രൂപകല്‍പന ചെയ്താണ് പുറത്തിറക്കുക. ഏപ്രില്‍ മുതല്‍ ജര്‍മനിയിലും അന്താരാഷ്ട്ര വിപണിയിലും എത്തിക്കാനാകുമെന്നും ബോഷ് വ്യക്തമാക്കുന്നു.

error: Content is protected !!