അന്തർദേശീയം

കോവിഡ്‌ -19 ; കൊറോണയെ നേരിടാൻ ചൈനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ അമേരിക്ക

ലോകം മുഴുവൻ അതീവ ഗുരുതരമായി പടർന്നു കൊണ്ടിരിക്കുന്ന കൊറോണയെ നേരിടാൻ ചൈനയുമായി യോജിച്ചു പ്രവർത്തിക്കാൻ അമേരിക്ക.
യു എസിൽ മരണം 1300 പിന്നിട്ട സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച ചെയ്തത്. ഇതിനോടകം ചൈന വൈറസുമായി ബന്ധപ്പെട്ട്‌ ഏറെ അറിവുകൾ നേടിയിട്ടുണ്ട് എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. യുഎസ് ഉൾപ്പെടെ രോഗം പടർന്നു പിടിക്കുന്ന എല്ലാ രാജ്യ ങ്ങളുമായും ചൈന സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഷീ വ്യക്തമാക്കി.

error: Content is protected !!