fbpx
ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. കേരളത്തിൽ ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.

ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേർ നിരീക്ഷണത്തിൽ ഉണ്ട്. ഒരുലക്ഷത്തി ഒൻപതിനായിരത്തി അറുനൂറ്റി എൺപത്തിമൂന്ന് പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്. 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 4448 എണ്ണം നെഗറ്റീവാണ്.

error: Content is protected !!