fbpx
അന്തർദേശീയം ഇന്ത്യ

പൃഥിരാജും ബ്ലെസിയും ജോർദാനിൽ ; സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു

സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടൻ പൃഥിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ നോര്‍ക്ക ഇടപെട്ടു. വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുണ്ട്. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പു നല്‍കിയിട്ടുണ്ട്.നിലവിൽ ചിത്രീകരണം തടസ്സമില്ലാതെ നടക്കുന്നതായും മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നും അറിയാൻ സാധിച്ചു.

error: Content is protected !!