അന്തർദേശീയം ദുബായ്

ബ്രിട്ടീഷ് പൗരന്മാർക്ക് പോകാൻ വേണ്ടി ഫ്ലൈ ദുബായ് വിമാനത്തിന് യുകെയിലേക്ക് പോകാനുള്ള അനുമതി ലഭിച്ചു

മാർച്ച് 28 ശനിയാഴ്ച ഒരു ഫ്ലൈദുബായ് വിമാനത്തിന് പുറപ്പെടാനുള്ള അനുമതി ലഭിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റിലെ ബ്രിട്ടീഷ് അംബാസഡർ പാട്രിക് മൂഡി അറിയിച്ചു.

ഹീത്രൂവിലേക്ക് ഉള്ള കണക്ഷൻ ഫ്ലൈറ്റ് അടക്കം ഫ്ലൈദുബായ് ബ്രിട്ടീഷ് പൗരന്മാർക്ക് സീറ്റുകൾ ഉറപ്പു വരുത്തിയിയിട്ടുണ്ടെന്നും, യുഎഇയിൽ നിന്ന് അടിയന്തിരമായി പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഉടൻ തന്നെ എയർലൈനിൽ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ എയർലൈൻ അല്ലെങ്കിൽ ബുക്കിംഗ് ഏജൻസികളുമായി നേരിട്ട് ബുക്ക് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.

ബ്രിട്ടീഷ് അംബാസഡർ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

error: Content is protected !!