അന്തർദേശീയം ഇന്ത്യ

കൊറോണ വൈറസ് ; 64 രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക, ഇന്ത്യയ്ക്ക് 21.7 കോടി

കൊറോണാ മഹാമാരിയെ നേരിടുന്നതിന് 64 രാജ്യങ്ങൾക്ക് അമേരിക്ക ധനസഹായം പ്രഖ്യാപിച്ചു.174 മില്യൺ ഡോളറാണ് 64 രാജ്യങ്ങൾക്കായി നൽകുക. ഇന്ത്യയ്ക്ക് 2.9 ഡോളർ. അതായത് 21.7 കോടി രൂപയിലധികം. ഫെബ്രുവരിയിൽ യുഎസ് പ്രഖ്യാപിച്ച 100 മില്ല്യൻ ഡോളർ സഹായത്തിനു പുറമെയാണിത്.

ലബോറട്ടറി സംവിധാനങ്ങൾ തയ്യാറാക്കുക, രോഗം നിർണയിക്കുക, നിരീക്ഷണം സജീവമാക്കുക, സാങ്കേതിക വിദഗ്ധരെ സഹായിക്കുക തുടങ്ങിയവയ്ക്കു വേണ്ടിയാണ് ധനസഹായം നൽകുന്നത്. കൊറോണ മഹാമാരി ഗുരുതരമായി നേരിടുന്ന രാജ്യങ്ങൾക്കാണ് ധനസഹായം നൽകുന്നത്.

error: Content is protected !!