ഇന്ത്യ കേരളം

കേരളത്തിൽ ആദ്യ കോവിഡ്‌ മരണം : കൊച്ചിയിൽ 69 കാരൻ മരിച്ചു

കൊച്ചി: കേരളത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 69 വയസ്സുകാരൻ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്.  മാർച്ച്‌ 16 നാണു ദുബായ് നിന്നും കൊച്ചിയിൽ എത്തിയത് . ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 49 പേരും നിരീക്ഷണത്തിലാണ്‌.മാര്‍ച്ച് 22 ാം തിയതി തന്നെ ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ എത്തുമ്പോള്‍ തന്നെ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധ ഉണ്ടായിരുന്നു.നോര്‍മല്‍ രോഗിയാണെങ്കില്‍ പോലും ന്യൂമോണിയ ബാധിച്ചാല്‍ സാധാരണ നിലയില്‍ മരണം സംഭവിക്കും.നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് ഇദ്ദേഹം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

error: Content is protected !!