ഇന്ത്യ കേരളം

കേരളത്തിൽ തിങ്കളാഴ്ച മുതൽ ജനങ്ങൾക്ക് ടെലിമെഡിസിൻ സൗകര്യമുണ്ടാകും

ജനങ്ങൾക്ക് ആരോഗ്യ സഹായം ഏർപ്പെടുത്തി തിങ്കളാഴ്ച മുതൽ ടെലിമെഡിസിൻ സംവിധാനം കേരളത്തിൽ ഉണ്ടാകും. കൊറോണ രോഗസാധ്യതയുള്ളവർക്ക് മാത്രമല്ല വയോധികർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും ഇതിലൂടെ സഹായം ലഭിക്കും. സർക്കാർ പോർട്ടലായ kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ സേവനം ലഭ്യമാകും. സർക്കാർ ഡോക്ടർമാരുടെയും വിദഗ്ധരുടെയും വലിയ ശൃംഖലയ്ക്ക് പുറമേ സ്വകാര്യ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഈ പോർട്ടലിലൂടെ ജനങ്ങൾക്ക് ലഭിക്കും. ഇതിനായി രോഗബാധിതർ നിരീക്ഷണത്തിലുള്ളവർ ശുശ്രൂഷിക്കുന്നവർ ആരോഗ്യപ്രവർത്തകർ രോഗ സാധ്യതയുള്ളവർ എന്നിവരുടെ ബൃഹത് ഡാറ്റ അടിയന്തരമായി തയ്യാറാക്കി വരുന്നു.

സർക്കാരിൻറെ ഈ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കൊറോണ സംബന്ധിച്ച പരിചരണം ആവശ്യമായി വന്നേക്കാവുന്ന മുഴുവൻ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. തിങ്കളാഴ്ച മുതൽ ടെലിമെഡിസിൻ സേവനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

error: Content is protected !!