ദുബായ് ഷാർജ

യു.എ.ഇ എർത്ത് ഹവർ ; ഈ ഇരുട്ടിൽ നമുക്കൊന്നിക്കാം 2020 ലെ എർത്ത് ഹവർ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ലൈറ്റുകൾ അണച്ച് എനർജി ഉപഭോഗം കുറക്കണമെന്ന് അബുദാബി എനർജി ഡിപ്പാർട്ട്മെന്റ് അണ്ടർ സെക്രട്ടറി അറിയിച്ചു.

2020 ലെ എർത്ത് ഹവർ ആചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ലൈറ്റുകൾ അണച്ച് എനർജി ഉപഭോഗം കുറക്കണമെന്ന് അബുദാബി എനർജി ഡിപ്പാർട്ട്മെന്റ് അണ്ടർ സെക്രട്ടറി അറിയിച്ചു.

അനാവശ്യമായ എല്ലാ ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു മണിക്കൂറോളം സ്വിച്ച് ഓഫ് ചെയ്തു കൊണ്ട്,
മാർച്ച് മാസം 28-ആം തീയതി ലോകത്തെ ഏഴായിരം നഗരങ്ങൾ ഈ വർഷത്തെ ഭൗമ മണിക്കൂറിൻ്റെ ഭാഗമാകും. ഈ സംരംഭത്തിൽ UAE യുടെ പങ്കാളിത്തം, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധത്തിൻ്റെ തോത്
ഉയർത്തുന്നതിന് വേണ്ടിയുള്ള UAE-യുടെ നിരന്തരമായ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു.

UAE ഗവൺമെൻ്റ് മുന്നോട്ട് വയ്ക്കുന്ന ഈ സംരംഭത്തിൽ ഇന്ന്  (മാർച്ച് 28 ശനിയാഴ്ച ) രാത്രി 8:30 മുതൽ 9:30 വരെ വൈദ്യുതി
വിളക്കുകള്‍ അണച്ചും കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെയും ഊര്‍ജോപയോഗം പരമാവധി കുറച്ചു കൊണ്ടും എല്ലാവർക്കും പങ്കാളികളാവാം.

error: Content is protected !!