ദുബായ്

ദുബായ് ഫ്രീ സോണുകളിൽ വാടക 6 മാസത്തേക്ക് നീട്ടിവെക്കുന്നു

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി  ദുബായ് ഫ്രീ സോണുകളിൽ 6 മാസത്തേക്ക് വാടക പേയ്മെന്റ് നീട്ടിവെച്ചതായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് ആഘാതം മറികടക്കാൻ പ്രാദേശിക സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് ഈ തീരുമാനം.

പ്രഖ്യാപിച്ച നടപടികൾ

  1. 6 മാസംകാലയളവ് വരെ വാടക നീട്ടിവയ്ക്കൽ

  2. എളുപ്പമുള്ള തവണകൾ

  3. ഇൻഷുറൻസ് തുകകളുടെ റീഫണ്ട്
  4. സ്ഥാപനങ്ങൾ / വ്യക്തികൾക്കുള്ള പിഴ റദ്ദാക്കുന്നു

  5. 2020 ൽ സ്വതന്ത്ര മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും മേഖലകൾക്കുമിടയിൽ പിഴയില്ലാതെ സ്ഥിരമായ അല്ലെങ്കിൽ താൽക്കാലിക കരാറുകളിലൂടെ ലേബർ ഇൻട്രാ കോർപ്പറേറ്റ് ട്രാൻഫർ അനുവദിക്കുക.

error: Content is protected !!