ഇന്ത്യ കേരളം ഷാർജ

ഷാർജയിൽ നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

വിദേശത്തു നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്.

ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു.

error: Content is protected !!