fbpx
അന്തർദേശീയം

കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് ബിൽ ഗേറ്റ്സും, സുക്കർബർഗും

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെയും ഭാര്യയായ പ്രിസില്ല ചാന്റെയും ചാരിറ്റബിൾ സംഘടനയായ Chan Zukerberg Initiative 25 മില്ല്യൺ ഡോളർ ഗേറ്റ്സ് ഫൌണ്ടേഷന് നൽകും. ഇത് കൂടാതെ, രോഗബാധ മൂലം തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്കായി 100 മില്ല്യൻ ഡോളറിന്റെ സാമ്പത്തിക പാക്കേജും  ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം ആമസോൺ 2.5 മില്ല്യൺ ഡോളറും, അമേരിക്കയിൽ ഫേസ് മാസ്‌ക്കുകൾ നിർമ്മിക്കുന്നതിനായി ആപ്പിൾ 10 മില്ല്യൺ ഡോളറും നൽകും.

error: Content is protected !!