fbpx
അന്തർദേശീയം ഇന്ത്യ

താത്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന

കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്ന് ചൈന. ഇന്ത്യയില്‍ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ വുഹാനില്‍ തങ്ങള്‍ നിര്‍മിച്ചതുപെലെയുള്ള ആശുപത്രി തയ്യാറാക്കാന്‍ സഹായിക്കാമെന്നാണ് ചൈനീസ് അധികൃതരുടെ വാഗ്ദാനം.

കോവിഡ്-19 രോഗപ്പകര്‍ച്ച സംബന്ധിച്ച് ഇന്ത്യയും ചൈനയും വിവരങ്ങള്‍ കൈമാറുന്നുണ്ട്. ചൈനയിലെ കമ്പനികള്‍ ഇത്തരം ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കുമെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

error: Content is protected !!