fbpx
ഇന്ത്യ കേരളം

ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുക്കി ICL ഫിൻകോർപ്പ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ മികച്ച നിലവാരമുള്ള കൊറോണ ഐസൊലേഷൻ വാർഡ് ഒരുക്കി ICL ഫിൻകോർപ്. ഉപയോഗശൂന്യമായി കിടന്ന ലയൺസ്‌ ക്ലബ് വാർഡാണ് ICL ഫിൻകോർപ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ K.G. അനിൽകുമാർ നേരിട്ട് ഇടപെട്ട് ഐസലേഷൻ വാർഡിനും ആശുപത്രി സൗകര്യങ്ങൾക്കും ആവശ്യമായ രീതിയിൽ അറ്റകുറ്റ പണികൾ തീർത്തു സമർപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ ചെയ്ത് അണുവിമുക്തമാക്കിയ ഇവിടെ 13 ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ജനങ്ങൾക്കായ് ആരോഗ്യ വകുപ്പിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും തുടർന്നും സാമൂഹ്യ പ്രതിബദ്ധതയോടെ സഹകരിക്കുമെന്ന് K.G. അനിൽകുമാർ അറിയിച്ചു.

error: Content is protected !!