ഇന്ത്യ

ഇന്ത്യയിൽ അതിഥി തൊഴിലാളികളുടെ പലായനം തടയാൻ സംസ്ഥാനങ്ങൾ അതിർത്തി അടക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം

അതിഥി തൊഴിലാളികളുടെ പലായനം തടയാൻ സംസ്ഥാനങ്ങൾ അതിർത്തി അടക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇതോടൊപ്പം തൊഴിലാളികൾ ഉള്ള സ്ഥലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കണം. വേതനം കൃത്യമായി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

error: Content is protected !!