fbpx
ഇന്ത്യ കേരളം

നിരീക്ഷണത്തിനിടെ കുഴഞ്ഞുവീണു മരിച്ച പ്രവാസി മലയാളിക്ക് കോവിഡ്19 നെഗറ്റീവെന്ന് റിപ്പോർട്ട്

കണ്ണൂർ:കോവിഡ് 19 ആയി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇരിക്കേ കുഴഞ്ഞുവീണു മരിച്ച പ്രവാസിക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു .കഴിഞ്ഞ 21 ന് ദുബായിൽ നിന്ന് എത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കണ്ണൂർ ചേലേരി സ്വദേശി അബ്ദുൽ ഖാദർ (65) ആണ് മരിച്ചത് .

ഹൃദയ സംബദ്ധമായ രോഗവും രക്തസമ്മർദ്ദവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു

error: Content is protected !!