fbpx
കേരളം

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിൽ കെട്ടിട നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു;സംസ്ഥാനത്തെ ആറാമത്തെ ആത്മഹത്യ

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിൽ വീണ്ടും ആത്മഹത്യ. തൃശൂർ വെങ്ങിണിശ്ശേരിയില്‍ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായ ഷൈബു (47) ആണ് ജീവനൊടുക്കിയത്.

ആറാട്ടുകടവ് ബണ്ട് ചാലില്‍ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതു മൂലം സംഘര്‍ഷത്തിലായിരുന്നു ഷൈബുവെന്ന് റിപ്പോര്‍ട്ടുണ്ട്. മദ്യം ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്.

error: Content is protected !!