fbpx
ഇന്ത്യ കേരളം

കേരളത്തിൽ വീണ്ടും സാലറി ചലഞ്ച് ആലോചന

കോവിഡ് 19 പശ്ചാതലത്തില്‍ വീണ്ടും സാലറി ചാലഞ്ചുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്.

മുഖ്യമന്ത്രിയുടെ ആവശ്യത്തോട് അനുകൂല സമീപനമാണ് ജീവനക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ സാമ്പത്തിക പിന്തുണ ആവശ്യമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സാലറി ചലഞ്ചിനോട് ഭരണ – പ്രതിപക്ഷ സംഘടനകൾ ഇതിനോട് സഹകരിക്കും.

നേരത്തെ പ്രളയദുരതിത്തിനിടെയിലും സംസ്ഥാനത്ത് സാലറി ചലഞ്ച് നിലവിൽ വന്നിരുന്നു. എന്നാൽ സർക്കാർ ഉത്തരവായല്ല ഇത്തവണ സാലറി ചലഞ്ച് എത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ ചലഞ്ചിൽ പങ്കെടുക്കണമെന്ന പൊതുഅഭ്യർഥനയാണ് നിലവിൽ മുഖ്യമന്ത്രി നടത്തിയത്.

error: Content is protected !!