fbpx
കേരളം

പായിപ്പാട് ലോക്ഡൗൺ ലംഘനം ഗുരുതരമായ വീഴ്ച: രമേശ് ചെന്നിത്തല.

തിരുവന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികൾ സംസ്ഥനത്ത് പ്രതിഷേധിച്ചത് ഇൻറലിജൻസ് വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല.കേരള – കർണാടക അതിർത്തി പ്രശ്നം വേഗം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്നും എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സാമ്പത്തിക വർഷം മൂന്ന് വർഷം നീട്ടണമെന്നും അല്ലാത്തപക്ഷം പഞ്ചായത്തുകൾക്ക് നൽകാനുള്ള കുടിശ്ശിക കൊടുത്ത് തീർക്കണം. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കണം. 5000 വെൻറിലേറ്റർ സൗകര്യമുള്ള ബെഡുകളെങ്കിലും സംസ്ഥാനത്ത് ലഭ്യമാക്കണം. ഇതിനുള്ള പണം കിഫ്ബിയിൽ നിന്ന് നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

error: Content is protected !!