അബൂദാബി ആരോഗ്യം

യുഎഇയിലുടനീളം അഞ്ചു മിനിറ്റിനകം കോവിഡ് പരിശോധിക്കാവുന്ന ഡ്രൈവ്-ത്രൂ സ്ക്രീനിംഗ് സെന്ററുകൾക്ക് സംവിധാനമൊരുക്കി അബുദാബി കിരീടാവകാശി

അഞ്ചു മിനിറ്റിനകം കോവിഡ് പരിശോധിക്കാവുന്ന മൊബൈൽ ടെസ്റ്റ് കേന്ദ്രങ്ങൾ 4 എമിറേറ്റിലേക്കു കൂടി വ്യാപിവ്യാപിപ്പിക്കുന്നു. യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം 500 കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്കു പുറമെ അബുദാബി എമിറേറ്റിന്റെ ഭാഗമായ അൽഐൻ,അൽദഫ്റ ഭാഗങ്ങളിലുമാണു പുതിയ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുക. 10 ദിവസത്തിനകം പുതിയ രിശോധനാ കേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
ആരോഗ്യ വിഭാഗത്തിനു കീഴിൽ ‌അബുദാബി സായിദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം തുറന്ന പുതിയ കോവിഡ് സെന്ററിന്റെ പ്രതികരണത്തെ തുടർന്നാണ് കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ നിർദേശം നൽകിയത്.

error: Content is protected !!