അന്തർദേശീയം

കോവിഡ് 19 : പ്രതിരോധ പ്രവർത്തനങ്ങളിൽ അംഗമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള സന്നദ്ധ സംഘടനയിൽ അംഗമായി ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹീതർ നൈറ്റ്. നാഷണൽ ഹെൽത്ത് സർവീസിൻ്റെ വളണ്ടിയറായാണ് ഹീതർ അംഗത്വമെടുത്തത്. “ഞാൻ എൻഎച്ച്എസിൻ്റെ വളണ്ടിയറായി അംഗത്വമെടുത്തിരിക്കുകയാണ്. എനിക്ക് ഇപ്പോൾ ഒരുപാട് ഒഴിവു സമയമുണ്ട്. അതുകൊണ്ട് സന്നദ്ധ പ്രവർത്തനം നടത്താമെന്ന് കരുതി. എൻ്റെ സഹോദരൻ ഡോക്ടറാണ്. എൻ്റെ സുഹൃത്തുക്കളിൽ ചിലർ എൻ.എച്ച്.എസിലാണ്
ജോലി ചെയ്യുന്നതെന്ന്, അവർ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം.”- ഹീതർ പറഞ്ഞു.

error: Content is protected !!