fbpx
അബൂദാബി ആരോഗ്യം

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ യുഎഇയില്‍ സൗജന്യടെലി-ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ യുഎഇയില്‍‍ സൗജന്യ

ടെലി-ഹെല്‍ത്ത് കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു.

  • പുതിയ ടെലി-കണ്‍സള്‍ട്ടേഷന്‍ സേവനത്തിലൂടെ രോഗികള്‍ക്ക് വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും പൊതുവായ മെഡിക്കല്‍ ഉപദേശങ്ങള്‍ തേടാനുളള സൗകര്യമൊരുക്കുന്നു.
  • കോവിഡ് 19നെക്കുറിച്ചുളളപൊതുജനങ്ങളുടെസംശയങ്ങള്‍ക്കും, 044400500 എന്നആസ്റ്റര്‍ കാള്‍ സെന്റര്‍ നമ്പറില്‍ വിളിച്ചാല്‍ മെഡിക്കല്‍ വിദഗ്ധര്‍ മറുപടിനല്‍കും.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ യുഎഇയിലെ മെഡ്കെയര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ക്ലിനിക് എന്നീ ശൃംഖലകളിലൂടെ സൗജന്യ ടെലി-കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു, പൊതുജനങ്ങളുടെ, ആരോഗ്യപരമായ എല്ലാ സംശയങ്ങള്‍ക്കും മെഡിക്കല്‍ വിദഗ്ധരെ സമീപിക്കാന്‍ ഈ സൗകര്യത്തിലൂടെ സാധിക്കും. വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ഗുണനിലവാരമുള്ള ആരോഗ്യ ഉപദേശങ്ങള്‍ ലഭ്യമാക്കാന്‍ സമൂഹത്തെ പിന്തുണച്ചുകൊണ്ട് യുഎഇയിലെ രോഗികള്‍ക്ക് ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ പ്രമുഖ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍.

 

ബന്ധപ്പെട്ട ഓരോ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റ് സന്ദര്‍ശിച്ച്, രോഗികള്‍ക്ക് ഡോക്ടറുമായി, ഒരു വീഡിയോ കോള്‍ കണ്‍സള്‍ട്ടേഷനുളള അപോയിന്‍മെന്റിന് ബുക്ക് ചെയ്യാം. ശിശുരോഗവിദഗ്ദ്ധരുമായുള്ള അപോയിന്‍മെന്റുകളും ആസ്റ്റര്‍ ഹോസ്പിറ്റല്‍ സംവിധാനങ്ങള്‍ വഴി ലഭ്യമാണ്. കൂടുതല്‍ പരിശോധനയ്ക്കോ, കുറിപ്പടി നല്‍കുന്നതിനോ, അതുമല്ലെങ്കില്‍ ഒരു നേരിട്ടുളള പരിശോധന ആവശ്യമുണ്ടെങ്കില്‍ അതിനും ഡോക്ടര്‍മാര്‍ രോഗികളെ ഉപദേശിക്കും. മരുന്നുകളും, മറ്റ് ഫാര്‍മസി ഉല്‍പന്നങ്ങളും ആവശ്യമുളളവര്‍ക്ക,് യുഎഇയിലുടനീളം ഹോം ഡെലിവറി സേവനവും ലഭ്യമാണ്. മരുന്നുകള്‍ ആവശ്യമുളളവര്‍ക്ക് 800700600 എന്ന നമ്പറില്‍ വിളിച്ച് ഫാര്‍മസിസ്റ്റിനോട് സംസാരിക്കാനോ, ഓര്‍ഡര്‍ ചെയ്യാനോ സാധിക്കും, മരുന്നുകളുടെ കുറിപ്പടി 800700600 എന്ന നമ്പറില്‍ വാട്ട്‌സ് ആപ്പ് ആയും അയച്ചുനല്‍കാം.

 

COVID-19 നെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്ന ആളുകള്‍ക്ക് ആസ്റ്റര്‍ കോള്‍ സെന്റര്‍ വഴി ഒരു മെഡിക്കല്‍ പ്രൊഫഷണലിനെ ബന്ധപ്പെട്ടുകൊണ്ട് വൈറസ് ബാധയെക്കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങള്‍ക്ക് മറുപടി തേടാം.

 

കോവിഡ് 19 മഹാമാരിയുടെ അഭൂതപൂര്‍വമായ വ്യാപനം, സമൂഹത്തിലെ എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. അധികൃതര്‍ നിര്‍ദ്ദേശിച്ച പ്രകാരം, ഹോം ക്വാറന്റെയിനും, സാമൂഹ്യമായി അകലം പാലിക്കലും, വീട്ടില്‍ തന്നെ കഴിയുന്നതും കോവിഡ് 19 വ്യാപനത്തെ തടയുന്നതിനുളള സുപ്രധാന മുന്‍കരുതല്‍ നടപടികളാണ്. ആളുകള്‍ക്ക് വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തിറങ്ങാനും സഞ്ചരിക്കാനും സാധിക്കാത്ത സാഹചര്യത്തിലും, ആസറ്ററിനെ ആശ്രയിക്കുന്ന  രോഗികള്‍ക്ക് മികച്ച പരിചരണം തന്നെ ലഭിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നു. ആസ്റ്റര്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനത്തിലൂടെ എല്ലാവര്‍ക്കും അവരുടെ ഡോക്്ടറുടെ സേവനം വിദൂരത്തിരുന്നുകൊണ്ടും ലഭ്യമാക്കാന്‍ സാധിക്കുന്നതിനൊപ്പം, ദുബായിലെ ആസ്റ്റര്‍ ഫാര്‍മസികളിലൂടെ മരുന്നുകള്‍ അവരവരുടെ വീട്ടുപടിക്കല്‍ വിതരണം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിരിക്കുകയാണ്. അത്യാവശ്യമായ ഔട്ട്-പേഷ്യന്റ് ആരോഗ്യ പരിചരണ സേവനം ലഭ്യമാക്കുന്നതിന് ഇത് ആളുകളെ സഹായിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. നേരിട്ടുളള ചികിത്സ ആവശ്യമുളള ഏതെങ്കിലും രോഗികളുണ്ടെങ്കില്‍, ആവശ്യപ്പെടുന്ന പക്ഷം, ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ചുരുക്കം ക്ലിനിക്കുകളിലേക്കും, ആശുപത്രികളിലേക്കും റഫര്‍ ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

അപോയിന്‍മെന്റിനായി പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Aster Hospital: https://asterhospital.com/

Aster Clinic: https://asterclinic.ae/

Medcare: https://www.medcare.ae/en

വീടുകളുടെയോ ഓഫീസുകളുടെയോ സുരക്ഷയില്‍ നിന്നുകൊണ്ട് നിലവാരമുള്ള പരിചരണം ലഭ്യമാക്കാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഒരുക്കുന്ന നേരിട്ടുള്ള സൗകര്യമാണ് സൗജന്യ ടെലി-കണ്‍സള്‍ട്ടേഷന്‍ സേവനം.  ഭാവിയില്‍ കൂടുതല്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളുള്‍പ്പെടുന്ന പണമടച്ചുള്ള സേവനമായി ഇത് മാറും.

error: Content is protected !!