fbpx
ഇന്ത്യ

ആസാമിൽ കോ​വിഡ് 19 നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച ഡോ​ക്ട​ര്‍ മ​രി​ച്ചു

ഗു​വാ​ഹ​ത്തി: കോ​റോ​ണ വൈ​റ​സിനെ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് ക​ഴി​ച്ച ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍ മ​രി​ച്ചു. ഉ​ത്പല്‍​ജി​ത് ബ​ര്‍​മ​ന്‍ (44) ആ​ണ് മ​രി​ച്ച​ത്. കോ​റോ​ണ വൈ​റ​സ് ബാ​ധി​ത​രാ​യ രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കാമെന്ന് നിർദേശിക്കപ്പെട്ടിരുന്ന ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ എ​ന്ന മ​രു​ന്ന് ഇ​ദ്ദേഹം സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ഴി​ക്കുകയായിരുന്നു.

മ​രു​ന്ന് ക​ഴി​ച്ച​തി​ന് ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ള്‍ ഇ​തി​നെ​ക്കു​റി​ച്ച് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന് വാ​ട്സ്ആ​പ്പി​ല്‍ സ​ന്ദേ​ശം അ​യക്കുകയായിരുന്നു. എന്നാൽ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം എന്നാണ് പ്രാഥമിക നിഗമനം. മ​രു​ന്ന് ക​ഴി​ച്ച​താണോ ഹൃ​ദ​യാ​ഘാ​ത​ത്തിനു കാരണമായത് എന്ന് വ്യ​ക്ത​മ​ല്ല.

error: Content is protected !!