fbpx
അന്തർദേശീയം

ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവർ 42,107

ലോകത്താകെ കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി ഉയർന്നു. ഇതുവരെ 8.57 ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്‌ ബാധിച്ചവരിൽ 19 ശതമാനം ആണ് മരണനിരക്ക്. ചൈനയെ മറികടന്ന് രണ്ടുലക്ഷത്തോളം പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ച അമേരിക്കയിൽ മരണം 3,867 ആയി.24 മണിക്കൂറിനുള്ളിൽ 726 പേരാണ് മരിച്ചത്. ഇറ്റലിയിൽ മരണം 12,428 ആയി ഉയർന്നു. ഒരു ദിവസത്തിനിടെ ഇറ്റലിയിൽ മരിച്ചത് 837 പേർ.

അടുത്ത രണ്ടാഴ്ചയിൽ രണ്ടു ലക്ഷം വരെ ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

error: Content is protected !!