fbpx
അന്തർദേശീയം ഇന്ത്യ കേരളം

അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ചവരുടെ എണ്ണം നിയന്ത്രണാതീതമായി തുടരുന്നതിനിടയില്‍ അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്നു ഡേവിഡ്.

അതേസമയം അമേരിക്കയില്‍ സ്ഥിതി മോശമായി തുടരുകയാണ്. രാജ്യം മരണസംഖ്യയില്‍ ചൈനയെ മറികടന്നു. 3,860 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. അമേരിക്കയില്‍ 1,87,347 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ചയെന്ന് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും മരിക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യത്ത് 2,40,000 മരണം വരെ നടക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

error: Content is protected !!