fbpx
അന്തർദേശീയം ഇന്ത്യ കേരളം ദേശീയം

കൊറോണ വൈറസ് ബാധിച്ച്‌ അമേരിക്കയിലും മുംബൈയിലുമായി 3 മലയാളികൾ മരിച്ചു

ന്യൂജഴ്സിയില്‍ മരിച്ച കുഞ്ഞമ്മ സാമുവല്‍ (85) ആണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു.എസില്‍ മരിച്ച രണ്ടാമത്തെ മലയാളി.എറണാകുളം രാമമംഗലം സ്വദേശിയാണ്.

ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ന്യൂയോര്‍ക്കിൽ മരിച്ച വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകനാണ് (60) മുംബൈയില്‍ മരിച്ചത്. ഒരാഴ്ച മുമ്പേ പനി ബാധിച്ച ഇദ്ദേഹം ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പനി മൂര്‍ച്ഛിച്ചാണ് മരിക്കുന്നത്.

error: Content is protected !!