fbpx
അന്തർദേശീയം

കോവിഡ് 19 പടരാന്‍ അനുവദിച്ചു; ചൈനീസ് പ്രസിഡന്റിനെതിരെ പരാതി

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങിനെതിരെ ഉത്തര്‍പ്രദേശ് പൊലീസില്‍ പരാതി.യു.പിയിലെ ലഖിംപൂര്‍ ജില്ലയിലെ 40 പേർ ചേർന്നാണ് പരാതി നൽകിയത്. .

ചൈനയിലെ വുഹാനില്‍ നിന്നും ഉടലെടുത്ത കൊറോണ വൈറസ് ലോകത്താകമാനം 9ലക്ഷം പേരില്‍ പടരുകയും 40,000 പേരുടെ ജീവനെടുക്കുകയും ചെയതു ,ഈ സാഹചര്യത്തിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് ഭീഷണിയായ കോവിഡ് രോഗം പടരാന്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷി ജിന്‍പിങിനെതിരെ പരാതി നൽകിയത് . ഗൗരവമുള്ള വിഷയമായതിനാൽ നിയമ സാധ്യതകള്‍ അന്വേഷിച്ച് മാത്രം തുടര്‍ നടപടികളിലെടുകയുള്ളുവെന്ന് യുപി പൊലീസ് അറിയിച്ചു .

error: Content is protected !!