fbpx
ഇന്ത്യ കേരളം

സോഷ്യല്‍മീഡിയയിലൂടെ ബിഹാര്‍ മുഖ്യമന്ത്രിയെ വധിക്കാൻ ആഹ്വനം ചെയ്തയാള്‍ പോലീസ് പിടിയിൽ

സോഷ്യല്‍മീഡിയയിലൂടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വധിക്കാൻ ആഹ്വനം ചെയ്തയാള്‍ പോലീസ് പിടിയിലായി . രോഹ്താസ് ജില്ലയിലെ ധര്‍മ്മേന്ദ്ര കുമാര്‍ പാണ്ഡെയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയെ വധിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പാണ്ഡെ വീഡിയോയില്‍ പറയുന്നത്. തുടർന്ന് പോസ്റ്റിനൊപ്പം നൽകിയ മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത് .

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ ആസ്ഥാനത്തെ അറിയിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് അറിയിച്ചു .

error: Content is protected !!