fbpx
അന്തർദേശീയം ഇന്ത്യ കേരളം

ഇന്ത്യയിലെ ലോക്ഡൗണ്‍ നീട്ടില്ലെന്ന സൂചന ; ഇന്ത്യയിൽ റെയില്‍വേയും വിമാന കമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ

21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്.

ഏപ്രില്‍ 14-ന് ശേഷം ലോക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

error: Content is protected !!