fbpx
കേരളം

ആശ്വാസ വാർത്ത : എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വി ട്ടു

കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നെടുമ്പാശ്ശേരി വിമാമത്താവളത്തില്‍നിന്നും കടന്നുകളയാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു. വിമാനത്താവളത്തില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ആഴ്ച രോഗം ഭേഗമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ബ്രയാന്‍ നീലാണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്.

ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തിന് എച്ച്.ഐ.വിക്കുള്ള മരുന്ന നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. എച്ച്.ഐ.വിക്കുള്ള മരുന്ന് നല്‍കിയതിന്റെ മൂന്നാം ദിവസമാണ് രോഗം ഭേദമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.എച്ച്.ഐ.വി പോസിറ്റീവായവര്‍ക്ക് നല്‍കുന്ന Ritonavir, Lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് നല്‍കിയത്.

error: Content is protected !!