fbpx
അബൂദാബി ദുബായ്

മുനിസിപ്പാലിറ്റികൾ റീ കാൾ ചെയ്ത ലുലു സാനിറ്റൈസറുകൾ തിരിച്ചു കൊണ്ട് വന്നാൽ റീഫണ്ടെന്ന് ലുലു മാനേജ്മെന്റ്

സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളുടെ അളവുമായി ബന്ധപ്പെട്ട് അബുദാബി ദുബായ് മുനിസിപ്പാലിറ്റികൾ കൊണ്ടുവന്ന നിയമം അനുസരിച്ച് നൂറിലധികം സാനിറ്റൈസർ ബ്രാൻഡുകൾ യു എ ഇ യിൽ തിരിച്ചെടുക്കാൻ വേണ്ടി നിർദ്ദേശിക്കപ്പെട്ട സാഹചര്യത്തിൽ ലുലു സാനിറ്റൈസറുകൾ തിരികെ കൊണ്ട് വരികയാണെങ്കിൽ റീഫണ്ട് നല്കാൻ തയ്യാറാണെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. ആൽക്കഹോളിന്റെ അംശം 60 ശതമാനത്തിൽ താഴെയുള്ള ഉത്പന്നങ്ങളാണ് ഇത്തരത്തിൽ മാർക്കറ്റിൽ നിന്ന് തിരിച്ചെടുക്കാൻ അബുദാബി ദുബായ് മുനിസിപ്പാലിറ്റികൾ നിർദ്ദേശം നൽകിയത്. ഇതനുസരിച്ച് ലുലു എന്ന പേരിലുള്ള സാനിറ്റൈസറുകൾ ഔട്ട് ലെറ്റുകളിൽ നിന്ന് തിരിച്ചെടുത്തിട്ടുണ്ട് . നിലവിൽ ഇത് വാങ്ങിയിട്ടുള്ള ഉപ ഭോക്താക്കൾ അവ തിരിച്ചു കൊണ്ടുവന്നാൽ റീഫണ്ട് നൽകുമെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ വി. നന്ദകുമാർ ദുബായ് വാർത്തയെ അറിയിച്ചു.
മുനിസിപ്പാലിറ്റികൾ നിർദ്ദേശിക്കുന്ന തരത്തിലുള്ള നിരവധി സാനിറ്റൈസർ ബ്രാൻഡുകൾ ലുലു ഔട്ട് ലെറ്റുകളിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു

error: Content is protected !!